Sunday, April 24, 2016

അവിശ്വാസിയുടെ ദൈവം (മിനിക്കഥ)

ഇന്നലെ അവിശ്വാസിയുടെ ദൈവം പ്രത്യക്ഷപ്പെട്ട് എന്നോട് പറഞ്ഞു.
"ഭൂമിയില്‍  കര്‍മ്മം കൊണ്ട് മനുഷ്യരായ വിശ്വാസികള്‍ വിരലില്‍ എണ്ണാവുന്നവരിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു; അതിനാല്‍ വിശ്വാസിയുടെ  ദൈവം അങ്ങേയറ്റം  ദുഖിതനാണ്..."

ഒരു അവിശ്വാസി ആയതില്‍ എനിക്കഭിമാനം തോന്നി.  എന്തെന്നാല്‍ ദൈവത്തിന്റേയും ആചാരങ്ങളുടേയും പേരില്‍ ഞാനാരേയും കുരുതി കൊടുക്കുന്നില്ല, ഒന്നിനേയും ദ്രോഹിക്കുന്നില്ല, രക്തം കണ്ട് ചിരിക്കുന്നില്ല, കൈകാല്‍ വെട്ടുന്നില്ല.

"നിന്നില്‍ ഞാന്‍ സംപ്രീതനാണ്. നീ എന്നെ തെരുവില്‍ വില്‍ക്കുന്നില്ല. എന്റെ ഏറ്റവും  ഉദാത്തമായ സൃഷ്ടിയായ പ്രകൃതിയെ നീ പിച്ചിച്ചീന്തുന്നില്ല. കര്‍മ്മത്തിലൂടെ വിശ്വാസിയേക്കാള്‍ ശ്രേഷ്ഠനായ അവിശ്വാസിയാണ് നീ. നിനക്ക് നല്ലത് വരട്ടെ.."  അവിശ്വാസിയുടെ ദൈവം അപ്രത്യക്ഷനായി.

"മതമില്ലാത്തവന്റെ മതമാണെന്റെ മതം; നന്മ ചെയ്യുന്നവരോടൊപ്പമാണ് എന്റെ ദൈവം"
എന്ന് അഹങ്കാരത്തോടെ ലോകത്തോട് വിളിച്ച് പറയാന്‍ ഞാനാഗ്രഹിച്ചു. പക്ഷെ, എന്റെ ശബ്ദം പുറത്ത് വന്നില്ല. കാരണം വിശ്വാസിയുടെ കത്തി എന്റെ കഴുത്തില്‍ അമര്‍ന്നിരുന്നു.

വാല്‍ക്കഷണം: പൂരവും പരവൂരും തമ്മില്‍ ഈ കഥയ്ക്ക് ബന്ധമില്ല.

6 comments:

  1. വാൽകഷണം വെച്ചത് നന്നായി. :P . മതം അല്ലെങ്കിൽ ദൈവം എന്തിനു വേണ്ടി ഉള്ളതാണെന്ന് പലരും ഓർക്കാറില്ല. അല്ലെങ്കിലും ദൈവത്തിനു വേണ്ടി ജീവിക്കുന്ന വിശ്വാസികൾ ആണല്ലോ കൂടുതൽ

    ReplyDelete
    Replies
    1. നന്ദി കുഞ്ഞുറുമ്പേ...ഒരു കുഞ്ഞ്‌ ഉറുമ്പിന് പോലും ഒരു പക്ഷെ ഇതെല്ലാം മനസ്സിലാക്കാനായേക്കും, മനുഷ്യനോഴികെ...

      Delete
  2. വിശ്വാസികൾക്ക് ദൈവമുണ്ട്. പക്ഷേ, അവിശ്വാസികൾക്ക് എവിടുന്നാ ഒരു ദൈവം.....? തന്നെയുമല്ല, വിശ്വാസികളുടെ ദൈവത്തിന്റെ സങ്കടം മുഴുവൻ ആവാഹിച്ച് പരിഭവപ്പെടുന്ന അവിശ്വാസി ദൈവവും വിശ്വാസി ദൈവവും സഹോദരങ്ങളായിരിയ്ക്കാനാണ് സാദ്ധ്യത. എന്നിട്ടും രണ്ടു പേരും അണി കളെ പറഞ്ഞു മനസ്സിലാക്കാത്തത് കഷ്ടം തന്നെ.

    ReplyDelete
  3. അവിശ്വാസവും നല്ലത്‌.

    ReplyDelete
  4. Cleverest defender of faith is its greatest enemy...

    ReplyDelete