Monday, August 23, 2010

ഒരു കടം കഥ പോലെ (മിനിക്കഥ)

ചെറുപ്പക്കാരന്‍ അകലേക്ക്‌ കൈ ചൂണ്ടി...
"അങ്ങകലെ ആകാശ നീലിമയില്‍ ഞാന്‍ ദൈവത്തെ കണ്ടു."

കൈക്കുമ്പിളില്‍ താടി താങ്ങി കുട്ടി ശ്രദ്ധാലുവായി.
"എന്നിട്ട്?"

ചെറുപ്പക്കാരന്‍ തുടരുകയാണ്...
"ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു."
"എന്തിനാണ് ദൈവം പുഞ്ചിരിച്ചത്? " പിഞ്ചു മനസ്സിന് സംശയം.
"എല്ലാവര്ക്കും നല്ലത് വരാന്‍ വേണ്ടിയാണ് ദൈവം പുഞ്ചിരി പൊഴിച്ചത്."
മനസ്സിലായെന്ന മട്ടില്‍ ബാലന്‍ തലയാട്ടി. എന്നാലവന്റെ സംശയം തീര്‍ന്നിരുന്നില്ല.

"ദൈവത്തിന്റെ രൂപമെന്താണ്?"
"ദൈവത്തിനു ലോകത്തിന്റെ രൂപമാണ്."
ലോകത്തെക്കുറിച്ച് അവനറിയില്ല. അതിനാല്‍ ബാലന്‍ അതും വിശ്വസിച്ചു.

"ദൈവം അപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു?"
"ദൈവം അപ്പോളൊരു പെണ്‍കുട്ടിയെ തലോടുകയായിരുന്നു; ആശീര്‍വദിക്കുകയായിരുന്നു. എന്തെന്നാല്‍ ദൈവത്തിനിഷ്ടം പെണ്‍കുട്ടികളെയാണ്..." ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു.

പക്ഷെ, ഇത്തവണ കുട്ടിയത് വിശ്വസിച്ചില്ല.
അവന്റെ മുഖമിരുണ്ടു.
"എന്ത് പറ്റി? " ചെറുപ്പക്കാരന്‍ അന്വേഷിച്ചു.

നിഷ്കളങ്കനായ ബാലന്‍ അവന്റെ ചുറ്റുപാടുമുള്ള ഇന്നത്തെ ലോകത്തെക്കുറിച്ചോര്‍ത്തു. അന്യമാകുന്ന പാദസരങ്ങളുടെ കിലുക്കവും പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍തുള്ളികളും അവനെ ചിന്തിപ്പിച്ചു.

ദീക്ഷയുള്ള ചെറുപ്പക്കാരനും, നിസ്സഹായയായ പെണ്‍കുട്ടിയും, അവളെ സ്നേഹിക്കുന്ന ഈശ്വരനും മെല്ലെ ബാലനൊരു കടംകഥയായി മാറുകയായിരുന്നു....ഉത്തരം കിട്ടാത്ത കടംകഥ....


(പന്ത്രണ്ടു കൊല്ലം മുന്‍പ് 1998-ല്‍ എഴുതിയതാണ് ഈ കഥ . അന്നിത് വായിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിലെ ആശയം മനസ്സിലായില്ല. അന്ന് തീരുമാനിച്ചു; ഇനി എഴുതുകയാണെങ്കില്‍ എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ സിമ്പിളായി മാത്രമേ എഴുതുകയുള്ളൂ എന്ന്...)

24 comments:

  1. പെണ്‍കുട്ടികളെ മാത്രമിഷ്ടപ്പെടുന്ന ദൈവങ്ങള്‍.. ഇന്നിന്റെ സത്യം..

    ReplyDelete
  2. ജനിക്കാന്‍ പോകുന്ന ശിശു പെണ്ണാണ്‌ എന്നറിഞ്ഞാല്‍ ഗര്‍‌ഭത്തില്‍ വെച്ചു തന്നെ നശിപ്പിക്കല്‍, പിറന്നു വീണ പെണ്‍കുട്ടിയെ നിഷ്കരുണം കൊന്നെടുക്കല്‍, ഇനി വളര്‍ന്നാല്‍ തന്നെ പീഢനം, അടിമര്‍ത്താല്‍. അങ്ങിനെ ദുരിതം മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട പെണ്ണിനോട് ദൈവത്തിന്‌‌ പ്രത്യേകം വാല്‍‌സല്യം തോന്നുന്നതായി സങ്കല്‍‌പ്പിക്കുന്ന ഈ കഥ നന്നായിട്ടുണ്ട്.

    ഒരു സംശയം മാത്രം ബാക്കി. എല്ലാം നിയന്ത്രിക്കുന്ന ദൈവത്തിന്‌ (ലോകത്തിന്റെ രൂപമാണെങ്കിലും) എന്തുകൊണ്ട് ഇതൊക്കെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

    ഞാനൊരു ദൈവവിശ്വാസിയല്ല. സ്നേഹമാണ്‌ ഈശ്വരന്‍ എന്നാണ്‌ ഞാന്‍ വിശ്വാസിക്കുന്നത്.

    ReplyDelete
  3. വായാടീ,

    ദൈവവിശ്വാസി അല്ലാതാവണ്ട. പക്ഷെ വിശ്വസിക്കുന്ന ദൈവം സത്യമുള്ളതാവണം എന്നേ ഉള്ളൂ..

    ReplyDelete
  4. ദൈവം ഒരു ക്രൂരനാണ് എന്നാണു എനിക്ക് തോന്നുന്നത്...
    വായാടി പറഞ്ഞ പോലെ ലോകത്തില്‍ എല്ലാം നിയന്ത്രിക്കുന്ന ദൈവം തന്നെ അല്ലെ ഇവിടെ തിന്മയും വളര്‍ത്തുന്നത്...?
    എന്റെ കുറെ സഹോദരിമാര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, കുറെ മനുഷ്യര്‍ രോഗത്താല്‍ തേങ്ങുമ്പോള്‍ , ഇനിയും ചിലര്‍ പട്ടിണി കിടന്നു വലയുമ്പോള്‍ എല്ലാം കണ്ടു ചിരിക്കുകയല്ലേ സത്യത്തില്‍ ?. ചെകുത്താനെ സൃഷ്‌ടിച്ച ദൈവം.. ആ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

    മനോരാജ്, ഇനി പറയൂ ഇവിടെ ഏതു ദൈവത്തിനാണ് സത്യമുള്ളത്?
    സ്നേഹം തന്നെ ആണ് യഥാര്‍ത്ഥ ഈശ്വരന്‍...വായാടി പറഞ്ഞ പോലെ..

    ReplyDelete
  5. പ്രിയ മനോരാജ്,
    ആദ്യ കമന്റിനു ഒരുപാട് നന്ദി..

    പ്രിയ വായാടി,
    വിശദമായ അഭിപ്രായം പ്രകടനം നടത്തിയതിനു ഒത്തിരി നന്ദി.. !!

    ReplyDelete
  6. ഒരു ദൈവത്തിലും വിശ്വസിക്കാന്‍ എന്റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല. 2004ല്‍ December 26-നു (സുനാമി) രണ്ടരലക്ഷം പേരെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയ ദൈവത്തിന്റെ പ്രവര്‍‌ത്തികളെ എന്റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്.

    ReplyDelete
  7. പ്രിയ വായാടി & മഹേഷ്,

    നിങ്ങള്‍ രണ്ടും പറഞ്ഞു ഒരു ദൈവത്തിലും വിശ്വാസമില്ല എന്ന്. ഒപ്പം മഹേഷ് പറഞ്ഞു സ്നേഹം ആണ് യഥാര്‍ഥ്യ ഈശ്വരന്‍ എന്ന് ..അതെ, ഞാന്‍ സമ്മതിച്ചു. അത് തന്നെയല്ലേ ഞാന്‍ പറഞ്ഞത് വിശ്വസിക്കുന്ന ദൈവത്തില്‍ സത്യമുണ്ടാവണം എന്ന്. അത് സ്നേഹത്തിലാണ് കണ്ടെത്തുന്നതെങ്കില്‍ അത് തന്നെ താങ്കളുടെ ദൈവം. ചിലര്‍ക്കത് നല്ല സൌഹൃദങ്ങളാവാം. ചിലര്‍ക്ക് അത് ബന്ധുക്കളില്‍ ആവാം, ചിലര്‍ക്കത് ക്ഷേത്രങ്ങളിലെ കല്‍‌വിഗ്രഹങ്ങളിലാവാം എന്നൊരു വ്യത്യാസം മാത്രം.
    പിന്നെ, വായാടി, 2004 ഡിസമ്പറില്‍ രണ്ടരലക്ഷം പേരെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയ ദൈവം അന്ന് രക്ഷിച്ചത് വായാടിയെയും എന്നെയും ഉള്‍പ്പെടെ ശതകോടികളെയാണെന്ന് എന്തുകൊണ്ട് ചിന്തിക്കുന്നില്ല. അങ്ങിനെ ചിന്തിച്ചാല്‍ ദൈവം ഇല്ലേ? പിന്നെ ആള്‍ദൈവം ആണു ഉദ്ദേശിച്ചതെങ്കില്‍ വായാടിയോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. അത് പോലെ ചിലത് കാണാതെ പോകുന്ന ദൈവങ്ങളേയും എനിക്ക് പുച്ഛമാണ് ..അത് ഒരിക്കല്‍ എന്റെ ഒരു കഥയില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. വായാടിക്ക് അറിയാം അത്.. ദൈവത്തെ വാര്‍ത്തത് ഹോളോബ്രിക്സിലോ എന്ന്!!! പക്ഷെ എന്ന് വച്ച് ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തിയും ഉള്‍ക്കൊള്ളാതിരിക്കാന്‍ എനിക്ക് ആവില്ല.

    ReplyDelete
  8. പ്രിയ മനോരാജ്,

    സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു ദൈവത്തെയും..!!

    ദുഷ്ടനെ എന്തിനാണ് ദൈവം പനപോലെ വളര്‍ത്തുന്നത്?

    നാല് പേര് കൊന്നിട്ട് വന്നാലും കുഴപ്പമില്ല അമ്പലത്തിലും പള്ളിയിലും പോയി ദൈവത്തില്‍ ആശ്രയം തേടാം എന്നുണ്ടെങ്കില്‍ ആ ദൈവത്തെ ഞാന്‍ വെറുക്കുന്നു..

    സുനാമി, നമ്മളെ കൊണ്ടുപോയില്ല എന്നത് വെറും +ve ചിന്താഗതി മാത്രമാണ്. അത് നല്ലതാണ്.. ഒരുത്തനെ കൊന്നു, വേറൊരുതനെ കൊന്നില്ല എന്നത് കൊണ്ട് ഒരുവന്‍ തെറ്റുകാരനല്ലാണ്ടാകുമോ?

    ദൈവമുണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ആ ദൈവം ക്രൂരനാണ്. ക്രൂരനായ ഒരു ദൈവത്തെ ഞാന്‍ ഒരിക്കലും വിളിക്കില്ല.

    ReplyDelete
  9. പെണ്‍കുട്ടികളെ ഇഷ്ടപ്പെടുന്ന ദൈവങ്ങലെക്കുറിച്ച്ചുള്ള 98 ലെ ചിന്തകള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുന്നു.
    വളരെ ഇഷ്ടപ്പെട്ടു.
    ഓണാശംസകള്‍.

    ReplyDelete
  10. പ്രിയ മഹേഷ്,

    നിങ്ങളുടെ ഒരു വാദം ഞാന്‍ അംഗീകരിക്കുന്നു. അതായത് ഒരാളെ കൊന്നു എന്നാല്‍ മറ്റൊരാളെ രക്ഷിച്ചു എന്നത് കൊണ്ട് തെറ്റുകാരനാവില്ല എന്ന്. അത് പോലെ ദുഷ്ടനെ പനപോലെ വളര്‍ത്തുന്നതിനോടും ഞാന്‍ വിയോജിക്കുന്നു. പക്ഷെ ദൈവം ക്രൂരനാണ് എന്ന വാദത്തോട് എന്തോ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. ക്രൂരതയാണോ വാസ്തവത്തില്‍ അത്? എന്തോ എന്റെ തോന്നല്‍. നമ്മള്‍ പോസ്റ്റില്‍ നിന്നും വിട്ട് പോകുന്നു. അത് കൊണ്ട് തന്നെ ഇവിടെ ഈ കഥ വായിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ ഒരു പക്ഷെ ഇവിടെ വരുന്നവരാരും ഈ പോസ്റ്റിനെ വിലയിരുത്താതെ കമന്റുകളിലേക്ക് നീങ്ങിയാല്‍ എഴുത്തുകാരന് ഉദ്ദേശിച്ച ഫലം കിട്ടില്ല. അതിനാല്‍ നല്ലൊരു പോസ്റ്റും നല്ലൊരു ചര്‍ച്ചക്കും വഴിതെളിച്ച ദിയക്ക് നന്ദി..

    ReplyDelete
  11. @മനോരാജ്,

    അല്പം ക്ലാരിഫിക്കേഷന്‍ വേണമെന്നു തോന്നിയതു കൊണ്ട് വീണ്ടും എഴുതുന്നു.

    ആശയക്കുഴപ്പം ഒഴിവാക്കാന്‍ "സ്നേഹമാണ്‌ ഈശ്വരന്‍" എന്ന എന്റെ പ്രസ്താവന ഞാന്‍ പിന്‍‌വലിക്കുന്നു. സ്നേഹം തലച്ചോറിന്റെ പ്രവര്‍‌ത്തനം കൊണ്ടുണ്ടാകുന്ന ഒരു വികാരമാണ്‌. അത്തരം ഒരു വികാരത്തെ ഈശ്വരന്‍ എന്നു വിളിച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതിന്‌ സോറി.

    ലോകത്തിലെ മിക്കവരും "ദൈവം" ഉണ്ട് എന്നു വിശ്വസിക്കുന്നു. പക്ഷേ അങ്ങിനെയൊന്ന് (പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി പോലും) ഉണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല.

    ReplyDelete
    Replies
    1. ദൈവ വിശ്വാസത്തെ എതിര്‍ക്കാന്‍ നിങ്ങള്‍ പറയുന്ന കാരണങ്ങള്‍ വളരെ വിചിത്രമായിരിക്കുന്നു!!!!!!!
      എല്ലാവര്ക്കും സുഖസംപൂര്‍ണ്ണമായ ജീവിതം പ്രദാനം ചെയ്താല്‍ മാത്രമേ നിങ്ങള്‍ ദൈവത്തെ അന്ഗീകരികൂ?
      ഈ ലോകത്തിനും അപ്പുറം ചിലതുട് എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ദൈവത്തെ അന്ഗീകരിക്കാനും അവന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനും കഴിയൂ.
      എല്ലാ സുകസൌകര്യങ്ങളും ഈ ലോകത് വെച്ച് തന്നെ നല്‍കിയാല്‍ പിന്നെ സ്വര്‍ഗ്ഗ നരഗങ്ങളുടെ പ്രസക്തി എന്ത്?
      ഇന്ന് ദുരിതമാനുഭവിക്കുന്നവര്‍ മരണശേഷം നല്ലൊരു ജീവിതം ദൈവം കൊടുകില്ല എന്നു ആര് കണ്ടു?
      സമ്പത്ത് കൊണ്ട്‌ മാത്രം മനുഷ്യന്‍ സംതൃപ്തതന്‍ ആകുന്നുടോ?

      Delete
  12. അല്ല ഇവിടെ ദൈവത്തെ കുറിച്ചു വലിയ ചര്‍ച്ചയാണല്ലോ. ദൈവം ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്‌ ?
    മനുഷ്യന്റെ ദുരിതങ്ങള്‍ മാറ്റാന്‍ അങ്ങോര്ക്കാവില്ല എന്ന് പലതവണ തെളിഞ്ഞു കഴിഞ്ഞു.
    മഹേഷ്‌, കഥ നന്നായി ട്ടോ.

    ReplyDelete
  13. “അന്യമാകുന്ന പാദസരങ്ങളുടെ കിലുക്കവും പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍തുള്ളികളും അവനെ ചിന്തിപ്പിച്ചു”

    എന്ന വാചകം ശ്രദ്ധിക്കാത്തവർക്കാവ്വും ഇതു മനസ്സിലാകാതെ പോയത്.

    നല്ല കുഞ്ഞു കഥ.

    അഭിനന്ദനങ്ങൾ!

    ReplyDelete
  14. “ഈശ്വരൻ തന്നെയാണ് സർവ്വത്ര സദാ അവിച്ഛിന്നമായി അഭേദ്യമായി ഇവിടെനിലനിൽക്കുന്നത്.ആകാശത്തിലെ നക്ഷത്ര ജാലങ്ങളിലും മേഘാവലിയിലും വിദ്യുല്ലതയിലും മഴച്ചാറ്റലിലും പേമാരിയിലും കുല്യകളിലും നദികളിലും സമുദ്രങ്ങളിലും നമ്മുടെ കണ്ണിൽ നിറഞ്ഞുനിൽക്കുന്ന കണ്ണീർക്കണത്തിലുമൊക്കെ വിലാസം ചെയ്യുന്നത് ഒരു ഉണ്മയുടെ നാനാഭാവങ്ങളാണ്. അതറിയുമ്പോൾ ഈശ്വരൻ മാത്രമേ ഉള്ളൂഎന്നു ബോധ്യമാവും.അറിയുന്നില്ലെങ്കിൽ ഉത്തരമറിയാതെ വിഷമിക്കുന്ന മൂഢതയാണ് തന്റേതെന്നു തോന്നിപ്പോവും.”
    ( ഗുരു നിത്യ ചൈതന്യ യതിയുടെ “ചോദിക്കൂ എന്നാൽ പറയാം” എന്ന പുസ്തകത്തിൽനിന്നും)

    കഥ നന്നായി.നല്ല ചർച്ചയ്ക്ക് വഴിയൊരുക്കിയതിന് അഭിനന്ദനങ്ങൾ.

    ReplyDelete
  15. "അന്യമാകുന്ന പാദസരങ്ങളുടെ കിലുക്കവും പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍തുള്ളികളും അവനെ ചിന്തിപ്പിച്ചു." ഈ വരികളില്‍ ഒരുപാടു പറയാതെ പറഞ്ഞിരിക്കുന്നു.
    സൌമ്യമായി പറഞ്ഞതെങ്കിലും ആ വരികളുടെ തീക്ഷ്ണത മനസ്സില്‍ തട്ടി. ശരിയാണ് ദൈവത്തിനു ലോകത്തിന്റെ രൂപമാണ്. പെണ്‍കുട്ടികളെ ആശീര്‍വദിക്കുന്ന ദൈവങ്ങള്‍ വിപദിധൈര്യം നിറഞ്ഞ ഒരു മനസ്സുകൂടി അവള്‍ക്കു കൊടുത്തിരുന്നെങ്കില്‍ !!
    സീതാദേവിയെപ്പോലെ സുന്ദരിയായ പെണ്ണിനെക്കാളും എനിക്കിഷ്ടം കാളീദേവിയുടെ മനസ്സുള്ള പെണ്ണിനെയാണ്.

    ReplyDelete
  16. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  17. കഥയില്‍ പറഞ്ഞതു പോലെ ആയിരുന്നെങ്കില്‍...

    ReplyDelete
  18. nalla kadha... enthinanu namukoru daivam? orikkalum daivam penkutoye thalodukayumilla...

    ReplyDelete
  19. കൊള്ളാം. കഥ നന്നായിരിക്കുന്നു.

    ReplyDelete
  20. Valiya Kadha...!

    Manoharaam, Ashamsakal...!!!

    ReplyDelete
  21. മനുഷ്യൻ ഉണ്ടാക്കുന്ന പുലിവാലൂകൾ
    കുറ്റം ദൈവ്ത്തിനും...

    ReplyDelete
  22. നമുക്ക് ചിന്തിക്കാൻ ബുദ്ധിയും ഇത്രയും തർക്കിക്കാൻ കഴിവും,പ്രവർത്തിക്കാൻ ശക്തിയും ഒക്കെ തന്നത് കൊണ്ട് നമുക്ക് ആദ്യം ദൈവത്തെ തന്നെ നിന്ദിക്കാം..വലയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഭൂതം ആദ്യം മുക്കുവനെ തന്നെ തിന്നാൻ ശ്രമിക്കും പോലെ..ഭൂമിയിലെ ഏറ്റവും നന്ദിയില്ലാത്ത ജീവി ഏതാണ്‌....???!!!

    ReplyDelete